പിലാത്തറ സെയ്ന്റ് ജോസഫ്സ് കോളേജ് കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത് 2005ലാണ്. കണ്ണൂർ രൂപതയ്ക്ക് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ആരംഭകാലം മുതൽ കോളേജിൽ മലയാളം വകുപ്പുണ്ടെങ്കിലും ഐച്ഛിക വിഷയമായി മലയാളം പഠിപ്പിക്കുന്ന ഒരു പ്രധാന വകുപ്പായി ഇപ്പോഴും മാറിയിട്ടില്ല.
കോളേജിന്റെ ആരംഭത്തിൽ രണ്ട് ഡിഗ്രി കോഴ്സുകളാണ് ഉണ്ടായിരുന്നത്. ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി എസ്ഡബ്ല്യു എന്നിവ. ഈ രണ്ടു കോഴ്സുകളിലും രണ്ടാം ഭാഷയായി മലയാളം ഉണ്ടായിരുന്നു. പിന്നീട് ആരംഭിച്ച ഡിഗ്രി കോഴ്സുകൾ, ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്തമാറ്റിക്സ്, ബികോം കോ ഓപ്പറേഷൻ, ബിസിഎ, ബിബിഎ എന്നിവയിലും രണ്ടാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുണ്ട്.
ബി എ / ബി എസ് സി, ബി എസ്ഡബ്ല്യു / ബിസിഎ, ബികോം/ ബി ബി എ എന്നീ കോഴ്സുകൾക്ക് വെവ്വേറെ സിലബസ് ആണ് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് വിഭാവനം ചെയ്ത് തയാറാക്കിയിട്ടുള്ളത്. ഓരോ മൂന്നു വർഷം കഴിയുമ്പോഴും സിലബസ് പരിഷ്കരണം നടപ്പിൽ വരുത്താറുണ്ട്. 2019 ൽ സമൂല സിലബസ് പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഈ സിലബസ് അനുസരിച്ചാണ് എല്ലാ കോഴ്സുകളിലും രണ്ടാം ഭാഷ മലയാളം പഠിപ്പിക്കുന്നത്.
ബി എ / ബി എസ് സി, ബി എസ്ഡബ്ല്യു / ബിസിഎ, ബികോം/ ബി ബി എ എന്നീ കോഴ്സുകൾക്ക് വെവ്വേറെ സിലബസ് ആണ് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് വിഭാവനം ചെയ്ത് തയാറാക്കിയിട്ടുള്ളത്. ഓരോ മൂന്നു വർഷം കഴിയുമ്പോഴും സിലബസ് പരിഷ്കരണം നടപ്പിൽ വരുത്താറുണ്ട്. 2019 ൽ സമൂല സിലബസ് പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഈ സിലബസ് അനുസരിച്ചാണ് എല്ലാ കോഴ്സുകളിലും രണ്ടാം ഭാഷ മലയാളം പഠിപ്പിക്കുന്നത്.
ബിഎ/ബി എസ് സി വിദ്യാർത്ഥികൾക്ക് നാല് സെമസ്റ്റർ മലയാളം പഠിക്കാനുണ്ട്. ഒന്നും രണ്ടും സെമസ്റ്ററിൽ ആഴ്ചയിൽ നാല് മണിക്കൂറും മൂന്നും നാലും സെമസ്റ്ററിൽ ആഴ്ചയിൽ അഞ്ചു മണിക്കൂറുമാണ് പഠന സമയം.
ബി എസ്ഡബ്ല്യു / ബി സി എ, ബികോം/ ബി ബി എ എന്നീ കോഴ്സുകളിൽ ഒന്നും രണ്ടും സെമസ്റ്ററിലാണ് രണ്ടാം ഭാഷയായി മലയാളം പഠിക്കാനുള്ളത്. പഠന സമയം ആഴ്ചയിൽ അഞ്ചു മണിക്കൂർ.
മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിൽ ഓപ്പൺ കോഴ്സ് പഠിക്കാനുണ്ട്. ചലച്ചിത്ര പഠനങ്ങളാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി മലയാളം വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ കോഴ്സുകളിലുമായി അക്കാദമിക വർഷത്തിന്റെ ആദ്യ പകുതിയിൽ ആഴ്ചയിൽ 31 മണിക്കൂറും രണ്ടാം പകുതിയിൽ 29 മണിക്കൂറുമാണ് മലയാളം വകുപ്പിലെ അധ്യാപകർ ചെലവഴിക്കുന്ന പഠന മണിക്കൂറുകൾ.
മലയാള വകുപ്പിൽ രണ്ട് അധ്യാപകരാണ് ഉള്ളത്. ഡോ. സുഭാഷ് ജോൺ, ശ്രീ. ദിലീപ് പി.ടി. എന്നിവർ. 2005-2008 കാലയളവിൽ ശ്രീമതി സീമയും 2008 - 11 കാലയളവിൽ ശ്രീ. ശ്യാം മുരളിയും അധ്യാപകരായി ഉണ്ടായിരുന്നു.
പാഠ്യ പ്രവർത്തനങ്ങളിൽ എന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് കോളേജിന്റെ ആരംഭമുതൽ മലയാളം വകുപ്പ് ബദ്ധശ്രദ്ധയോടെ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കോളേജിൽ സാഹിത്യവേദിക്ക് രൂപം നൽകിയിട്ടുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മൂന്നരയ്ക്കു ശേഷം സാഹിത്യ വേദി അംഗങ്ങൾ ഒന്നിച്ചിരിക്കുകയും സാഹിത്യ ചർച്ചകളിൽ പങ്കാളികളാവുകയും ചെയ്യുന്നു. കഥ, കവിത, നോവൽ, നാടകം, സിനിമ, കാലികവർത്തമാനങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയിൽ വിഷയമാകുന്നു. എഴുത്തിൽ മിടുക്കുള്ള വരെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും വായനയെ സൈദ്ധാന്തികവും ശാസ്ത്രീയവുമായി സമീപിക്കാൻ പ്രാപ്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും സാഹിത്യ വേദി പ്രവർത്തനങ്ങൾ ഉതകുന്നു.
കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സാഹിത്യകാര്യങ്ങളിൽ അടിസ്ഥാന ധാരണയെങ്കിലും ഉണ്ടാവേണ്ടതിന്റെ അനിവാര്യത മുൻനിർത്തി ഔപചാരിക ഉദ്ഘാടന ചടങ്ങുകളോടെ വായനാദിനം, വൈക്കം മുഹമ്മദ് ബഷീർ, വയലാർ ഉൾപ്പെടെയുള്ള എഴുത്തുകാരുടെ ജൻമദിനങ്ങളും ഓർമദിനങ്ങളും സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു വരുന്നു. സമകാലീന വിഷയങ്ങളെ ആസ്പദിച്ചുള്ള ചർച്ചകളിൽ നിർദിഷ്ട വിഷയങ്ങളിൽ വിദഗ്ധരായവർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനും സാഹിത്യ വേദി എല്ലാ വർഷവും അവസരമൊരുക്കുന്നു. പുസ്തകോൽസവങ്ങൾ സംഘടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ വായനാനുഭവത്തെ സാഹിത്യവേദി സമൃദ്ധമാക്കുകയും ചെയ്യുന്നു.
കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും എല്ലാ വർഷവും മലയാള വകുപ്പ് ഭാഗധേയത്വം ഉറപ്പു വരുത്തിയാണ് മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയിൽ അധിഷ്ഠിതമാണ് മലയാള വകുപ്പിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ.