പിലാത്തറ സെയിൻ്റ് ജോസഫ്സ് കോളേജിൽ നാല് വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളില്ലേക്കുള്ള സ്പോട്ട് അഡ്മിഷൻ
28 July 2025
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറ സെയിൻറ് ജോസഫ്സ് (സെല്ഫ് ഫിനാൻസിംഗ്) കോളേജിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലെ SC/ST വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് ജൂലൈ 28 മുതൽ ജൂലൈ 29 വരെ വിദ്യാർത്ഥികൾ കണ്ണൂർ യൂണിവേഴ്സ്റ്റി അഡ്മിഷൻ പോർട്ടലിൽ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ കോളേജിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയക്കുകയോ ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുക.
മാനേജ്മെൻ്റ് സീറ്റുകളിലേയ്ക്കുള്ള അഡ്മിഷന് 94952566 00 എന്ന നമ്പറിൽ ബന്ധപ്പെടുക